ഡിട്രോയിറ്റ് കേരളാ ക്ലബ്ബ് മാസ്ക്കുകൾ വിതരണം ചെയ്തു

മിഷിഗൺ: കേരളാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മിഷിഗണിലെ ആരോഗ്യ പ്രവർത്തകർക്കു സൗജന്യമായി ഫേസ് ഷീൽഡുകളും എൻ 95 മാസ്ക്കുകളും വിതരണം ചെയ്തു. ആശുപത്രികൾ, നേഴ്സിങ്ങ് ഹോമുകൾ മറ്റ് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് എൻ 95 മാസ്ക്കുകളും ഫേസ് ഷീൽഡുകളും നൽകി.കോവിഡ് 19 എന്ന മഹാമാരിയ്ക്കെതിരേയുളള പോരാട്ടത്തിൽ, മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ ജീവനക്കാരുടെ സമർപ്പണത്തിനു കേരളാ ക്ലബ്ബിൻ്റെ ആദരവും കൂടിയാണിത്. മിഷിഗണിലെ ആശുപത്രികളിലെ ജീവനക്കാർക്ക് കേരളാ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണവും വിതരണം ചെയ്തു.ഫേസ് ഷീൽഡും എൻ 95 മാസ്ക്കും ആവശ്യമുള്ളവർ താഴെക്കാണുന്ന വെബ് സൈറ്റിലൂടെ വിവരങ്ങൾ നൽകിയാൽ ഇവ ലഭ്യമാകുന്നതാണ്. Click here
www.KERALACLUB.ORG/KC-CARES-N95
കൂടുതൽ വിവരങ്ങൾക്ക്
അജയ് അലക്സ്സ്-248-767-9451